വെഞ്ഞാറമൂട്: സാമൂഹിക സേവനത്തിലൂടെ വ്യക്തി വികസനം എന്ന ആപ്തവാക്യം മുറുകെ പിടിച്ച് വേറിട്ട പരിപാടികളോടെ തേമ്പാംമൂട് ജനതാഹയർ സെക്കൻഡറി സ്കൂൾ എൻ.എസ് യൂണിറ്റ് പേരുമല എൽ.പി സ്കൂളിൽ സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. അക്ഷരസമൃദ്ധി യജ്ഞത്തിന്റെ ഭാഗമായി ആനക്കുഴി അംഗൻവാടി കെട്ടിടം ശ്രമദാനത്തിലൂടെ പൂർണമായും പെയിന്റ് ചെയ്ത് മനോഹരമാക്കായും, ചരിത്ര പ്രാധാന്യമുള്ള ആലുവിളയിലെ ചുമടുതാങ്ങിയുടെ പരിസരം ശുചിയാക്കി സംരക്ഷിച്ചും ജനോപകാര പ്രദമായ വിവിധ പ്രവർത്തനങ്ങളിലൂടെ വോളണ്ടിയർമാർ ക്യാമ്പിൽ സജീവമായി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വിനോദ് ഡി.നായർ നേതൃത്വം നൽകി. വോളണ്ടിയർമാർക്ക് ചരിത്രപരവും സാമൂഹിക പരവുമായ ചുമട് താങ്ങിയുടെ പ്രസക്തിയെക്കുറിച്ച് അദ്ധ്യാപിയായ കെ.ജെ.ജിഷ ക്ലാസെടുത്തു.