തിരുവനന്തപുരം: അരുവിക്കരയിൽ നിന്ന് നഗരത്തിലേക്ക് ശുദ്ധജലമെത്തിക്കുന്ന 86 എം.എൽ.ഡി ശേഷിയുള്ള ജലശുദ്ധീകരണ ശാലയുടെ നവീകരണത്തിനായി പമ്പിംഗ് നിറുത്തുന്നതിനാൽ ഇന്ന് ഉച്ചയ്ക്ക് 2 മുതൽ നഗരത്തിൽ കുടിവെള്ള വിതരണം മുടങ്ങും. രണ്ട് പമ്പ് ഹൗസുകളിലും ഓരോ പമ്പ്സെറ്റ് വീതം സ്ഥാപിക്കൽ, പുതിയ ഇലക്ട്രിക് പാനലുമായി ഈ പമ്പുകൾ ബന്ധിപ്പിക്കൽ എന്നീ ജോലികളാണ് നടക്കുക. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഭാഗികമായി ജലവിതരണം നടത്തും. ആർ.സി.സി, ശ്രീചിത്ര എന്നിവിടങ്ങളിലേക്ക് ടാങ്കറുകൾ വഴി ജലമെത്തിക്കും. ആശുപത്രി, പൊലീസ് തുടങ്ങിയ അത്യാവശ്യ സർവീസുകൾക്ക് പ്രത്യേകമായി ടാങ്കർ സർവീസ് ഉണ്ടാകും. ടാങ്കർ ലോറികളിൽ ജലവിതരണം നടത്താനായി വാട്ടർ അതോറിട്ടിയുടെ വെള്ളയമ്പലം, അരുവിക്കര, പി.ടി.പി നഗർ, ചൂഴാറ്റകോട്ട, ആറ്റിങ്ങൽ വാളക്കാട് എന്നിവിടങ്ങളിലെ വെൻഡിംഗ് പോയിന്റുകളിൽ നിന്ന് ജലമെത്തിക്കും. വാട്ടർ അതോറിട്ടിയുടെ ടാങ്കറുകൾക്ക് പുറമേ നഗരസഭ, പൊലീസ്, സൈന്യം, സി.ആർ.പി.എഫ് എന്നിവയുടെ ടാങ്കറുകളും ഉപയോഗിക്കും. നാളെ രാവിലെ 6ഓടെ കുടിവെള്ള വിതരണം പൂർവ സ്ഥിതിയിലാകും.

 അടച്ചിടുന്നത് - 86 എം.എൽ.ഡിയുടെ ഒരു പ്ലാന്റ്

കുടിവെള്ളം മുടങ്ങുന്ന സമയം

ഇന്ന് ​ഉച്ചയ്ക്ക് 2 മുതൽ നാളെ രാവിലെ വരെ

 ആവശ്യത്തിന് വെള്ളം ശേഖരിച്ചാൽ വീടുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാം. അത്യാവശ്യ ഘട്ടങ്ങളിൽ ജലവിതരണം നടത്താൻ വാട്ടർ അതോറിട്ടിയുടെ വിവിധ വെൻഡിംഗ് പോയിന്റുകളിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട് - അധികൃതർ

 ജലവിതരണം മുടങ്ങുന്നത്

കവടിയാർ, പേരൂർക്കട, പൈപ്പിൻമൂട്, ശാസ്‌തമംഗലം, കൊച്ചാർ റോഡ്, ഇടപ്പഴിഞ്ഞി, കനകനഗർ, വെള്ളയമ്പലം, മരപ്പാലം, പട്ടം, മെഡിക്കൽ കോളേജ്, ആർ.സി.സി, ശ്രീചിത്ര മെഡിക്കൽ സെന്റർ, കുമാരപുരം, ഉള്ളൂർ, പ്രശാന്ത് നഗർ, ആക്കുളം, കണ്ണമ്മൂല, ഗൗരീശപട്ടം, ചെറുവയ്ക്കൽ, പോങ്ങുംമൂട്, ശ്രീകാര്യം, ചെമ്പഴന്തി, കരിയം, പാറോട്ടുകോണം, നാലാഞ്ചിറ, മണ്ണന്തല, കേശവദാസപുരം, പരുത്തിപ്പാറ, പട്ടം, ചാലക്കുഴി, മുട്ടട, അമ്പലമുക്ക്, വഴയില, കുടപ്പനക്കുന്ന്, ജവഹർ നഗർ, നന്തൻകോട്, ദേവസ്വം ബോർഡ് ജംഗ്ഷൻ, പൗഡിക്കോണം, കഴക്കൂട്ടം, കാര്യവട്ടം, ടെക്‌നോപാർക്ക്, മൺവിള, കുളത്തൂർ, പള്ളിപ്പുറം, അലത്തറ, സി.ആർ.പി.എഫ് ജംഗ്ഷൻ

 വെൻഡിംഗ് പോയിന്റുകൾ

വെള്ളയമ്പലം: 8547638181,​ അരുവിക്കര: 9496000685, ചൂഴാറ്റുകോട്ട: 8289940618,​ ആറ്റിങ്ങൽ വാളക്കാട്: 8547638358,​ പേരൂർക്കട: 9400002030,​ കവടിയാർ: 8547638188,​ പോങ്ങുംമൂട്: 8547638189,​ കഴക്കൂട്ടം: 8547638187,​ പാളയം: 8547638179,​ പാറ്റൂർ: 8547638180.

 കൺട്രോൾ റൂം നമ്പരുകൾ

8547638181, 0471- 2322674, 2322313 (തിരുവനന്തപുരം),​ 9496000685 (അരുവിക്കര)

 സഹായത്തിനായി വിളിക്കാം

അസിസ്റ്റന്റ് എൻജിനിയർ

പേരൂർക്കട: 9400002030
കവടിയാർ: 8547638188
പോങ്ങുംമൂട് :8547638189
കഴക്കൂട്ടം : 8547638187
പാളയം: 8547638179
പാറ്റൂർ: 8547638180

അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ

പാളയം: 8547638177
പോങ്ങുംമൂട്: 8547638176
കവടിയാർ: 8547638186