കുഴിത്തുറ:കന്യാകുമാരി ജില്ലയിലെ പുതുക്കടയിൽ വീട്ടിൽ ഉറങ്ങി കിടന്നിരുന്ന യുവതിയുടെ ഒൻപത് പവന്റെ മാലയും കമ്മലും കവർന്നു. പുതുക്കട കീഴ്കുളം ഒൻപത് തേങ്ങുവിള സ്വദേശി സതീഷ് കുമാറിന്റെ ഭാര്യ ടെല്ലാമേരിയുടെ (35) സ്വർണമാണ് കവർന്നത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.ടെല്ലാമേരി രാത്രി വീടിന്റെ ബെഡ്‌റൂമിലുള്ള ജനൽ തുറന്നിട്ട്‌ അതിനു സമീപം കിടന്നുറങ്ങുകയായിരുന്നു. ജനാലയുടെ ഇടയിലൂടെ കൈയിട്ടാണ് മോഷ്ടാവ് കവർച്ച നടത്തിയത്. നിലവിളി കേട്ട് സതീഷ് കുമാർ എത്തിയപ്പോഴേക്കും കള്ളൻ ഓടി രക്ഷപ്പെടുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ പുതുക്കട പൊലീസ് കേസെടുത്തു.