മുടപുരം: കിഴുവിലം റസിഡന്റ്സ് വെൽഫെയർ സഹകരണ സംഘത്തിന്റെ എട്ടാമത് വാർഷിക പൊതുയോഗം കൂന്തള്ളൂർ ഗവ. എൽ.പി സ്കൂളിൽ പ്രസിഡന്റ് പി.കെ. ഉദയഭാനുവിന്റെ അദ്ധ്യക്ഷതയിൽ കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ ഉദ്‌ഘാടനം ചെയ്തു. കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. സംഘം ഭരണ സമിതി അംഗം ജി. സത്യദേവൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഭരണസമിതി അംഗങ്ങളായ ചന്ദ്രൻ, എ. ഷാനവാസ്, ബി. ദേവരാജൻ, ഷീജ സുധീശൻ എന്നിവർ പങ്കെടുത്തു. സെക്രട്ടറി അബിമോൾ റിപ്പോർട്ട് അവതരിപ്പിച്ചു. ഭരണസമിതി അംഗങ്ങളായ സി.കെ രാമചന്ദ്രൻ പിള്ള സ്വാഗതവും കെ.സതി നന്ദിയും പറഞ്ഞു.