വർക്കല: കവലയൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ 1989 ബാച്ച് പൂർവ വിദ്യാർത്ഥി കൂട്ടായ്‌മയായ ഒരുവട്ടം കൂടിയുടെ ഉദ്ഘാടനം 5ന് ഉച്ചയ്ക്ക് 2ന് കഥാകൃത്ത് ബെന്ന്യാമിൻ ഉദ്ഘാടനം ചെയ്യും. നാല്പതോളം അദ്ധ്യാപകരെയും പൂർവ വിദ്യാർത്ഥികളായ ഷാജിയെം (സിനിമാസംവിധായകൻ), സുരേഷ്. ജി (ശാസ്ത്രജ്ഞൻ), എ. അശോകൻ (എ.സി.പി ക്രൈംബ്രാഞ്ച്), ഡോ. റാബി, സജീവ് കവലയൂർ എന്നിവരെയും ആദരിക്കും. നിബു പേരേറ്റിൽ, നോബർട്ട് എറിക്ക്, ലിജു, ഷിനിസുധീർ, പ്രിയദിനേശ് തുടങ്ങിയവർ സംസാരിക്കും. 1989 ബാച്ച് നിർമ്മിച്ച ഒരുവട്ടം കൂടി ഷോർട്ട് ഫിലിം പ്രദർശിപ്പിക്കും. തുടർന്ന് ഗാനമേള ഉണ്ടായിരിക്കും.