തിരുവനന്തപുരം : 14 മുതൽ ഫെബ്രുവരി 18 വരെ നടക്കുന്ന അഗസ്ത്യാർകൂടം ട്രക്കിംഗിനുള്ള സന്ദർശന പാസുകൾക്ക് എട്ടു മുതൽ ഓൺലൈനായോ അക്ഷയകേന്ദ്രം മുഖേനയോ അപേക്ഷിക്കാം. പരമാവധി 100 പേർക്കാണ് ഒരു ദിവസം പ്രവേശനം. www.forest.kerala. gov.in അല്ലെങ്കിൽ serviceonline.gov.in/trekking സന്ദർശിച്ച് എട്ടിന് രാവിലെ 11 മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാം . ട്രക്കിംഗിൽ പങ്കെടുക്കുന്നവരുടെ തിരിച്ചറിയൽ കാർഡ് നമ്പർ ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തണം. പരമാവധി 10 ആളുകളെ മാത്രമേ ഒരു ടിക്കറ്റിൽ ഉൾപ്പെടുത്തുകയുള്ളു. 1,100 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. അക്ഷയകേന്ദ്രങ്ങൾ മുഖേന ബുക്ക് ചെയ്യുമ്പോൾ അഞ്ചുപേർക്ക് 50 രൂപയും പത്തുപേർക്ക് 70 രൂപയും അധികമായി നൽകേണ്ടിവരും.
നല്ല ശാരീരിക ക്ഷമതയുളളവർ മാത്രമേ ട്രക്കിംഗിൽ പങ്കെടുക്കാവൂ. സ്ത്രീകൾക്ക് പ്രത്യേക പരിഗണനയില്ല. 14 വയസിനു താഴെയുള്ളവർക്ക് ടിക്കറ്റ് ലഭിക്കില്ല. ടിക്കറ്റ് പ്രിന്റൗട്ടും തിരിച്ചറിയൽ കാർഡും സഹിതം ബോണക്കാട്ടുള്ള ഫോറസ്റ്റ് പിക്കറ്റ് സ്റ്റേഷനിൽ ട്രക്കിംഗ് ദിവസം രാവിലെ 7 മണിക്ക് തന്നെ എത്തുമ്പോൾ 10 പേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഒരു ഗൈഡിന്റെ സേവനം ലഭ്യമാക്കും.
പൂജാദ്രവ്യങ്ങൾ, പ്ലാസ്റ്റിക്, മദ്യം, ലഹരി പദാർത്ഥങ്ങൾ എന്നിവ നിരോധിച്ചിട്ടുണ്ട്. പുകവലി, ഭക്ഷണം പാകം ചെയ്യൽ എന്നിവയും അനുവദിക്കില്ല. ബോണക്കാട്ടും അതിരുമലയിലും ഇക്കോഡെവലപ്പ്‌മെന്റ് കമ്മിറ്റി കാന്റീനുകൾ 24 മണിക്കൂറും പ്രവർത്തിക്കും .കൂടുതൽ വിവരങ്ങൾ പി.ടി.പി നഗറിലുള്ള വെൽഡ്‌ലൈഫ് വാർഡന്റെ ഓഫീസിൽ ലഭിക്കും. ഫോൺ : 0471 2360762