വർക്കല: വെൺകുളം സരസ്വതി ക്ഷേത്രത്തിലെ സ്വർഗവാതിൽ ഏകാദശി മഹോത്സവം 6ന് നടക്കും. രാവിലെ 7ന് ഉരുൾ, 8ന് ഏകാദശി പൊങ്കാല തുടർന്ന് ദേവീ ഭാഗവതപാരായണം, 10.30ന് കലശം, നവകം, പഞ്ചഗവ്യം, 3.30ന് ഘോഷയാത്ര, 6.30ന് ആത്മീയ പ്രഭാഷണം, 8ന് കരോക്കെ ഗാനമേള, 9.15ന് വിളക്കെടുപ്പ്.