തിരുവനന്തപുരം:ഏത് പ്രശ്നത്തിലും പ്രമേയത്തിലൂടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും സംസ്ഥാന നിയമസഭയ്ക്കുണ്ടെന്ന് മുൻസ്പീക്കർ കൂടിയായ വി.എം.സുധീരൻ പറഞ്ഞു.

ഗവർണർ പദവിയുടെ അന്തസിനും ഔചിത്യ മര്യാദകൾക്കും നിരക്കാത്ത പ്രവൃത്തികൾ ആവർത്തിക്കുന്നത് ആ മഹനീയ പദവിക്ക് തീരാകളങ്കമാണ്. നിയമസഭയുടെ പ്രമേയത്തിന് ഭരണഘടനാപരമായ സാധുതയില്ലെന്ന് പറയുന്ന ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്രസർക്കാരിനെ വെള്ളപൂശാനുള്ള വ്യഗ്രതയിൽ പാർലമെന്ററി തത്വങ്ങളുടെ പ്രാഥമിക പാഠങ്ങൾ പോലും വിസ്മരിച്ചിരിക്കുകയാണെന്ന് സുധീരൻ പറഞ്ഞു.