ആറ്റിങ്ങൽ: ഡിസംബർ ഫെസ്റ്റിന്റെ ആഘോഷ നിമിഷങ്ങൾ അവസാനിക്കാൻ ഇനി രണ്ടു ദിവസം മാത്രം. തിരക്ക് കണക്കിലെടുത്ത് നാളെ രാവിലെ 11.30 മുതൽ പ്രവേശനം അനുവദിക്കും. കേരളകൗമുദി, കൗമുദി ടി.വി, സ്വയംവര സിൽക്‌സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഡിസംബർ ഫെസ്റ്റ് നടക്കുന്നത്. ന്യൂരാജസ്ഥാൻ മാർബിൾസ്, കൈരളി ജുവലേഴ്സ് എന്നിവരാണ് മേളയുടെ കോ - സ്‌പോൺസർമാർ. 92.7 ബിഗ് എഫ്.എമ്മാണ് റേഡിയോ പാർട്ണർ. വിസ്‌മയ, കേരള ടുഡേ എന്നിവർ ചാനൽ പാർട്ണർമാരും ഹൃദയപൂർവം ന്യൂസ് ഓൺലൈൻ ന്യൂസ് പാർട്ണറുമാണ്. ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ‌് അതോറിട്ടി ഒഫ് ഇന്ത്യ, നാഷണൽ എസ്.സി / എസ്.ടി ഹബ് എന്നിവയുടെ പൂർണ പിന്തുണയും മേളയ്‌ക്കുണ്ട്. സ്റ്റാളുകളിൽ ബയോഗ്യാസ് പ്ലാന്റ്, എ.സി ഇഫക്ട് നൽകുന്നതും വെള്ളം ഉപയോഗിക്കാതുമായ ഫാൻ, ബോഡി മസാജർ, കാർ വാഷർ, വാട്ടർ പ്യൂരിഫെയർ, വിവിധ വർണത്തിലുള്ള ആധുനിക ഗ്യാസ് സ്റ്റൗകൾ, ഫാൻസി ഉത്പന്നങ്ങൾ, സോഫാ സെറ്റുകളുടെ വ്യത്യസ്‌ത ശേഖരങ്ങൾ, ബെഡ്റൂം ഫർണിച്ചറുകൾ, രാജസ്ഥാൻ വസ്ത്രങ്ങൾ, ജൈവ കീടനാശിനികൾ, വെജിറ്റബിൾ കട്ടർ, രാജസ്ഥാൻ ബാഗുകൾ, വിവിധയിനം മിഠായികൾ, ഹൽവ, വ്യായാമ ഉപകരണങ്ങൾ, പുസ്‌തകങ്ങൾ, ആധുനിക ഗൃഹ സുരക്ഷാ ഉപകരണങ്ങൾ തുടങ്ങിയവയുടെ നിരവധി സ്റ്റാളുകളാണ് മേളയിൽ ശ്രദ്ധനേടിയത്. അക്വാ പെറ്റ് ഷോയും ഗിന്നസ് റെക്കാഡ് ജേതാവ് ജസ്റ്റിൻ ഗിൽബർട്ട് ലോപ്പസിന്റെ നാണയങ്ങളുടെ ശേഖരവും മികച്ച അഭിപ്രായം നേടി. നാളെ രാത്രി നടക്കുന്ന കൊട്ടിക്കലാശത്തോടെ ഉത്സവത്തിന് കൊടിയിറങ്ങും.