വർക്കല:നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിംഗ് കോളേജിലെ ഇക്കൊല്ലത്തെ പൂർവ്വ വിദ്യാർത്ഥിദിനം (അലൂമിനിഡേ 2020)11ന് നടക്കും.വിവിധ മേഖലകളിൽ മികവ് പ്രകടിപ്പിച്ച പൂർവ വിദ്യാർത്ഥികളെ സമ്മേളനത്തിൽ ആദരിക്കും.അത്തരത്തിൽ അവാർഡുകളോ ബഹുമതികളോ ലഭിച്ച പൂർവ വിദ്യാർത്ഥികളുടെ വിവരങ്ങൾ 8ന് മുമ്പ് സെക്രട്ടറി അലൂമിനി അസോസിയേഷൻ,ശ്രീനാരായണ ട്രെയിനിംഗ് കോളേജ്,നെടുങ്ങണ്ട 695307 എന്ന വിലാസത്തിലോ 9447450398 എന്ന വാട്ടസ് ആപ്പ് നമ്പരിലോ അറിയിക്കണമെന്ന് പ്രിൻസിപ്പൽ ഡോ.പി.ഷീബ അറിയിച്ചു.