ആറ്റിങ്ങൽ: വെറൈറ്റി കയർ ഉത്പന്നങ്ങൾ പരിചയപ്പെടുത്തുകയും ആവശ്യക്കാർക്ക് ഡിസ്‌കൗണ്ട് റേറ്റിൽ വിതരണം ചെയ്യുകയുമാണ് കയർ ബോർഡിന്റെ സ്റ്റാൾ. ഇവിടെ വിവിധ ഗൃഹോപകരണങ്ങൾ, വർണാഭമായ മാറ്റുകൾ, കയർ മെത്ത, തലയിണ, മാറ്റ്, ബ്ലഡ് സർക്കുലേഷൻ വർദ്ധിപ്പിക്കാൻ ഉതകുന്ന കയർ ചെരുപ്പ്, കിളിക്കൂട്, ജൈവ വളങ്ങൾ, കയർ പൂക്കൂടകൾ തുടങ്ങി വിവിധ ഐറ്റങ്ങളാണ് ഇവിടെ ഡിസ് പ്ലേ ചെയ്തിരിക്കുന്നത്. അതിൽ കിടക്ക, തലയിണ, മാറ്റ് എന്നിവയ്ക്ക് മേളയിൽ 25 ശതമാനം ഡിസ്‌കൗണ്ട് നൽകുന്നുണ്ട്. മെത്തകൾ ആവശ്യമനുസരിച്ച് വീട്ടിൽ എത്തിച്ചുനൽകുകയും രണ്ടു വർഷത്തെ റീപ്ലേസ്‌മെന്റും ഉറപ്പു നൽകുന്നുണ്ട്.