നെടുമങ്ങാട് :നഗരസഭയിലെ നെട്ട എസ്.എൻ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബിന്റെ നേതൃത്വത്തിൽ എസ്.എൻ കബഡി മേള ഇന്ന് വൈകിട്ട് 4ന് നടക്കുമെന്ന് പ്രസിഡന്റ് അനിൽ.എസ്.വിയും സെക്രട്ടറി ആർ.ഗുലാബ്‌കുമാറും അറിയിച്ചു.ലോക വനിതാ ബോക്സിംഗ് ജേതാവ് കെ.സി ലേഖ ഉദ്‌ഘാടനം ചെയ്യും.കൗൺസിലർമാരായ ബി.സതീശൻ,കെ.ജെ ബിനു,പി.രാജീവ്,എസ്.വിനോദിനി,എസ്.പവിത്രൻ,രാജീവ് ജി.എസ് എന്നിവർ സംസാരിക്കും.സജ്ജുവാഹിദ്‌ ഐ.എ.എസ് സമ്മാനദാനം നിർവഹിക്കും.ഒന്നാംസമ്മാനം -സജ്ജാദ് മെമ്മോറിയൽ ട്രോഫിയും പതിനായിരം രൂപയും.രണ്ടാംസമ്മാനം - ഉണ്ണികൃഷ്ണൻ മെമ്മോറിയൽ ട്രോഫിയും അയ്യായിരം രൂപയും.മൂന്നാംസമ്മാനം -സി.അജിതൻ മെമ്മോറിയൽ ട്രോഫിയും കാഷ് അവാർഡും.ഫോൺ : 7012455202.