ആറ്റിങ്ങൽ: ആരോഗ്യം സംരക്ഷിച്ച് രോഗ പ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ലഘു എക്സൈസ് ഉപകരണങ്ങൾ പരിചയപ്പെടുത്തുന്ന സ്റ്റാൾ യുവാക്കളുടെ പ്രശംസനേടി. ബെസ്റ്റ് ക്രിയേഷൻ എന്ന കമ്പനിയുടെ ട്വിസ്റ്റർ, ഹാൻഡ് ഗ്രിപ്പ്, ഹോട്ട് ബാഗ് എന്നിവയാണ് ഇവിടെയുള്ളത്. കുടവയർ, കൊളസ്ട്രോൾ, ഷുഗർ എന്നിവ കുറയ്ക്കാൻ 15 മിനിട്ട് ട്വിസ്റ്റർ ഉപയോഗിച്ചാൽ മതിയെന്നും 4 കിലോമീറ്റർ നടക്കുന്നതിന് തുല്യമാണിതെന്നും കമ്പനി പറയുന്നു. മേളയിൽ പ്രത്യേക ഡിസ്കൗണ്ടിലാണ് ഇവ നൽകുന്നത്.