വിതുര: വിതുര ശ്രീ മഹാദേവർ, ശ്രീദേവീക്ഷേത്രത്തിന്റെയും, തിരുവനന്തപുരം നാരായണീയ ഭജനസമിതിയുടെയും നേതൃത്വത്തിൽ ആരംഭിച്ച നാരായണീയം ക്ലാസ് നാരായണീയം സമിതിയുടെ ഉപമുഖ്യാചാര്യ പ്രൊഫസർ ടി. പത്മകുമാരി ഉദ്ഘാടനം ചെയ്തു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ. പരമേശ്വരൻനായർ, സെക്രട്ടറി കെ.ഒ. രാധാകൃഷ്ണൻനായർ, ആചാര്യ മഞ്ജുഷ എന്നിവർ പങ്കെടുത്തു.