വർക്കല: വർക്കല കേന്ദ്രമായി പ്രവർത്തിക്കുന്ന ഗോപുരമ്യൂസിക് ആൻഡ് വോയ്സ് ഒഫ് യൂത്ത് കലാസാംസ്കാരിക സംഘടനയുടെ ഒന്നാം വാർഷികം വർക്കല അസോക് കുമാർ ഉദ്ഘാടനം ചെയ്തു. പ്രശോഭനൻ അദ്ധ്യക്ഷത വഹിച്ചു. ഷോണി ജി. ചിറവിള സംസാരിച്ചു. സെക്രട്ടറി വർക്കല ഉദയകുമാർ സ്വാഗതവും അജിത് നന്ദിയും പറഞ്ഞു. നഗരസഭ പരിധിയിലുളള അംഗൻവാടി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. 25ഓളം ഗായകർ പങ്കെടുത്ത സംഗീതനിശയും നടന്നു.