ആറ്റിങ്ങൽ: മാമം ഉമാ ഹാളിന് സമീപത്തുവച്ച് വീട്ടമ്മയുടെ അഞ്ചു പവന്റെ മാല കവർന്നതായി പരാതി. ശിവക്ഷേത്രത്തിനു സമീപം ശിവശക്തിയിൽ വസന്ത യുടെ മാലയാണ് കവർന്നത്. രാവിലെ 6:30 ഓടെ ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങവേ ബൈക്കിലെത്തിയ സംഘം മാല പൊട്ടിച്ച് കടക്കുകയായിരുന്നു. സമീപത്തു സ്ഥാപിച്ചിരുന്ന കാമറകളിൽ നിന്നു കവർച്ചക്കാരെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ആറ്റിങ്ങൽ സി.ഐ ദിപിൻ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു