pouratwa-rali

വർക്കല: മന്നാനീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പൗരത്വ പ്രക്ഷോഭത്തിന്റെ ഭാഗമായി റാലി നടന്നു. ഇസ്ലാമിക പണ്ഡിതതന്മാരും വർക്കല മന്നാനിയ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുമാണ് റാലിയിൽ അണിനിരന്നത്. വർക്കല മരക്കട ജംഗ്ഷനിൽ നിന്നാരംഭിച്ച റാലി നഗരം ചുറ്റി മുൻസിപ്പൽ പാർക്കിൽ സമാപിച്ചു. മന്നാനിയ ഇസ്ലാമിക് യൂണിവേഴ്സിറ്റി പ്രിൻസിപ്പൽ കെ.പി.അബൂബക്കർ ഹസ്രത്ത് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മുസ്തഫാ ഹസ്രത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. മന്നാനീസ് അസോസിയേഷൻ പ്രസിഡന്റ് നാസിമുദ്ദീൻ മന്നാനി അദ്ധ്യക്ഷത വഹിച്ചു.കേരള മുസ്ലിം യുവജന ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇലവുപാലം ഷംസുദ്ദീൻ മന്നാനി മുഖ്യപ്രഭാഷണം നടത്തി. ഷെഹീറുദ്ദീൻ മന്നാനി,ചക്കമല ഷംസുദ്ദീൻ മന്നാനി,എ.വി.എം ബഷീർ ഹാജി തുടങ്ങിയവർ സംസാരിച്ചു.