kerala-uni
kerala uni

ടൈംടേബിൾ

ഒന്നാം സെമസ്റ്റർ എം.ടെക് (ഫുൾടൈം/പാർട്ട്‌ടൈം) മൂന്നാം സെമസ്റ്റർ എം.ടെക് (പാർട്ട്‌ടൈം) (2013 സ്‌കീം - സപ്ലിമെന്ററി, ജനുവരി 2020) പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. കോളേജ് ഒഫ് എൻജിനിയറിംഗ്, തിരുവനന്തപുരം പരീക്ഷാകേന്ദ്രമാണ്. അഡ്മിഷൻ ടിക്കറ്റുകൾ 7 മുതൽ പരീക്ഷാ കേന്ദ്രത്തിൽ നിന്നും ലഭ്യമാകും.

ജനുവരി 9, ഫെബ്രുവരി 4 തീയതികളിൽ ആരംഭിക്കുന്ന ഒന്ന് രണ്ട് സെമസ്റ്റർ എം.എ/എം.എസ് സി/എം.കോം റഗുലർ ആൻഡ് സപ്ലിമെന്ററി (എസ്.ഡി.ഇ) പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവർ ഹാൾടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന പരീക്ഷാകേന്ദ്രങ്ങളിൽ പരീക്ഷ എഴുതണം. വിദ്യാർത്ഥികൾ തിരിച്ചറിയൽ രേഖകളുമായി പരീക്ഷാ കേന്ദ്രങ്ങളിൽ എത്തണം. ഹാൾടിക്കറ്റുകൾ പ്രൊഫൈലിൽ നിന്നും എടുക്കാം.


പരീക്ഷാഫലം

അവസാന വർഷ ബി.ഡി.എസ് - പാർട്ട് (സപ്ലിമെന്ററി - 2008 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 9 വരെ അപേക്ഷിക്കാം.


ക്ലാസ് ആരംഭിക്കും

അറബിക് വിഭാഗം നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് അറബിക് സർട്ടിഫിക്കറ്റ് കോഴ്സിന്റെ ആറാമത് ബാച്ചിന്റെ ക്ലാസുകൾ ഇന്ന് രാവിലെ 10 മണിക്ക് ആരംഭിക്കും. രജിസ്റ്റർ ചെയ്തിട്ടുളളവർ കാര്യവട്ടത്തുളള അറബിക് വിഭാഗത്തിൽ എത്തിച്ചേരണം.

വാക് ഇൻ ഇന്റർവ്യൂ മാറ്റി

സർവകലാശാലയുടെ കമ്പ്യൂട്ടർ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ പ്രോഗ്രാമറെ നിയമിക്കുന്നതിനായി ഇന്ന് നടത്താനിരുന്ന വാക് - ഇൻ - ഇന്റർവ്യൂ മാറ്റിവച്ചു.


സർട്ടിഫിക്കറ്റ് വിതരണം

തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം (സി.എ.സി.ഇ.ഇ) 2019 മേയിൽ നടത്തിയ സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സി.എൽ.ഐ.എസ്.സി) പ്രോഗ്രാമിന്റെ സർട്ടിഫിക്കറ്റിന് ഹാൾടിക്കറ്റ് സഹിതം ഹാജരാകണം.