പത്തനാപുരം: ക്രിസ്മസ് ദിവസം രാത്രി കാണാതായ യുവാവിനെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.പിറവന്തൂർ വന്മള പ്രശാന്തിയിൽ ശ്രീനിവാസന്റെയും ഷേർലിയുടെയും മകൻ നിധിൻ ശ്രീനിയുടെ (32) മൃതദേഹമാണ് കല്ലടയാറ്റിൽ മുക്കടവ് ഭാഗത്തു കണ്ടെത്തിയത്.കഴിഞ്ഞ ദിവസം നാട്ടുകാരാണ് മൃതദേഹം കണ്ടത്.തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.അവിവാഹിതനാണ് നിധിൻ.സഹോദരൻ:മിഥുൻ