പാറശാല: ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ മഹാശിവലിംഗം ദർശിക്കാൻ ഇംഗ്ലണ്ടിൽ നിന്നുള്ള 25 അംഗ സംഘം ഇന്നലെ ക്ഷേത്രത്തിലെത്തി.ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ തുളസീദാസൻ നായർ, വി.കെ. ഹരികുമാർ, കെ.പി. മോഹനൻ, മറ്റ് അംഗങ്ങൾ എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു.മഹേശ്വരം ക്ഷേത്രത്തിൽ മാത്രം ദർശിക്കാവുന്നതും അപൂർവങ്ങളുമായ ക്ഷേത്രത്തിനുള്ളിലെ 12 ജ്യോതിർലിംഗങ്ങളും 32 ഭാവങ്ങളിലെ ഗണപതി വിഗ്രങ്ങളും സംഘം ദർശിച്ചു. തുടർന്ന് മഹാശിവലിംഗ ദർശനവും കഴിഞ്ഞ് മഠത്തിലെത്തി ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയെയും ദർശിച്ചു. ക്ഷേത്ര ചരിത്രവും മഠാധിപതിയുടെ ജീവചരിത്രവും ചോദിച്ച് മനസിലാക്കിയ ശേഷമാണ് മടങ്ങിയത്.