തിരുവനന്തപുരം: പെൻഷൻ പദ്ധതി പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സഹകരണ ബാങ്ക് റിട്ട. എംപ്ളോയീസ് ഫെഡറേഷന്റെയും സംസ്ഥാന സഹകരണബാങ്ക് റിട്ടയേർഡ് സ്റ്റാഫ് വെൽഫെയർ അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ സഹകരണ പെൻഷൻബോർഡ് ഓഫീസിലേക്ക് മാർച്ചും കൂട്ടധർണയും നടത്തി. സംസ്ഥാന പ്രസിഡന്റ് ബി. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്‌തു. സമരസമിതി കൺവീനർ പി. രാമചന്ദ്രൻനായർ, സെക്രട്ടറി പി.പി. ചെല്ലപ്പൻ, സി. ബാലകൃഷ്ണൻ, പി. രാഘവപൊതുവാൾ, മഹാദേവർ, ഹരിദാസ്, പി. മുരളി എന്നിവർ സംസാരിച്ചു. ആയുർവേദ കോളേജ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ ധർണയ്ക്ക് എം.പി. ജോൺകുട്ടി, ജി. വേണുഗോപാലൻ നായർ, പി. രാധാകൃഷ്ണൻ, ഗംഗാധരൻ നായർ, എം. ഷൺമുഖം അമ്മാൾ എന്നിവർ നേതൃത്വം നൽകി.