കിളിമാനൂർ: ഡോക്ടറേറ്റ് ലഭിച്ച മകൾക്ക് അമ്മ ജോലി ചെയ്യുന്ന കശുഅണ്ടി ഫാക്ടറിയിൽ വച്ച് ആദരം.
മടവൂർ സൂര്യ നിവാസിൽ രാജേന്ദ്രൻ പിള്ള - ശ്രീദേവി അമ്മ ദമ്പതികളുടെ മകൾ സൂര്യ.ആർ.എസിനാണ് കേരള സർവകലാശാലയിൽ നിന്ന് രസതന്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ചത്. ഇതേ തുടർന്ന് കശുഅണ്ടി തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ശ്രീദേവി ജോലി ചെയ്യുന്ന മടവൂർ കശുഅണ്ടി ഫാകടറിയിൽ അനുമോദന ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നു. ചടങ്ങിൽ വി.ജോയ് എം.എൽ.എ സൂര്യയെ ആദരിച്ചു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം ശ്രീജ ഷൈജു ദേവ്, ഏരിയ സെക്രട്ടറി വത്സലകുമാർ, പ്രസിഡന്റ് ഇ.ഷാജഹാൻ, മടവൂർ മേഖല സെക്രട്ടറി ഷൈജു ദേവ്, കശുഅണ്ടി തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.