psc
പി.എസ്.സി

പ്രമാണപരിശോധന നടത്തും

വ്യാവസായിക പരിശീലന വകുപ്പിൽ, കാറ്റഗറി നമ്പർ 569/2017 പ്രകാരം വിജ്ഞാപനം ചെയ്ത, ജൂനിയർ ഇൻസ്ട്രക്ടർ (ഫിറ്റർ) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് 9,10 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 9 വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471 2546446).

സൈക്ലിംഗ് ടെസ്റ്റ്/പ്രമാണപരിശോധന

കേരള സംസ്ഥാന ഹൗസിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ (ഹൗസ്‌ഫെഡ്), കാറ്റഗറി നമ്പർ 253/2018 പ്രകാരം വിജ്ഞാപനം ചെയ്ത, പ്യൂൺ(സൊസൈറ്റി വിഭാഗം) തസ്തികയിലേക്ക് വനിതകളും ഭിന്നശേഷിക്കാരും ഒഴികെയുളളവർക്ക് 10 ന് രാവിലെ 10 മണി മുതൽ പി.എസ്.സി എറണാകുളം മേഖലാ ഓഫീസിൽ പ്രമാണപരിശോധനയും സൈക്ലിംഗ് ടെസ്റ്റും നടത്തും. പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുളള അഡ്മിഷൻ ടിക്കറ്റും അസൽ പ്രമാണങ്ങളും സഹിതം ഹാജരാകണം. സൈക്കിൾ കൊണ്ടുവരണം.


ശാരീരിക അളവെടുപ്പ്/കായികക്ഷമതാ പരീക്ഷ

ഫയർ ആൻഡ് റസ്‌ക്യൂ സർവീസസിൽ, കാറ്റഗറി നമ്പർ 591/2017, 592/2017 പ്രകാരം വിജ്ഞാപനം ചെയ്ത, സ്റ്റേഷൻ ഓഫീസർ (പട്ടികവർഗം, പട്ടികജാതി/പട്ടികവർഗക്കാർക്ക് മാത്രം), തസ്തികകളുടെ ചുരക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് 16, 17 തീയതികളിൽ രാവിലെ 6 മണിമുതൽ തിരുവനന്തപുരം, എസ്.എ.പി. പരേഡ് ഗ്രൗണ്ടിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാപരീക്ഷയും നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ.