nara

തിരുവനന്തപുരം: സംസ്ഥാനത്ത് ഡി.ഐ.ജി, എസ്.പി റാങ്കിലുള്ള 11 പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാ​റ്റം. ഇടുക്കി എസ്.പിയായിരുന്ന ടി. നാരായണനെ കൊല്ലം സി​റ്റി പൊലീസ് കമ്മിഷണറായും കൊല്ലം കമ്മിഷണറായിരുന്ന പി.കെ. മധുവിനെ ഇടുക്കി എസ്.പിയായും നിയമിച്ചു. ആർ. കറുപ്പസ്വാമിയെ തിരുവനന്തപുരം സി​റ്റിയിലെ ക്രമസമാധാന ചുമതലയുള്ള ഡെപ്യൂട്ടി കമ്മിഷണറായും
തിരുവനന്തപുരം ഡി.സി.പിയായിരുന്ന ആർ. ആദിത്യയെ തൃശൂർ സി​റ്റി പൊലീസ് കമ്മിഷണറായും നിയമിച്ചു. യതീഷ് ചന്ദ്രയെ കണ്ണൂർ ജില്ലാ പൊലീസ് മേധാവിയാക്കി. കണ്ണൂർ എസ്.പിയായിരുന്ന പ്രതീഷ്‌കുമാറിനെ പൊലീസ് ആസ്ഥാനത്തേക്ക് മാ​റ്റി. ക്രൈംബ്രാഞ്ച് എസ്.പി സക്കറിയാ ജോർജിനെ വനിതാ സെൽ എസ്.പിയാക്കുകയും ആർ. സുകേശനെ സ്റ്റേ​റ്റ് സ്‌പെഷൽ ബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് എസ്.പിയാക്കുകയും ചെയ്തു. വി.എം. മുഹമ്മദ് റഫീക്കിനെ കൺസ്യൂമർഫെഡ് മാനേജിംഗ് ഡയറക്ടറായും ഡി.ഐ.ജി അനൂപ് കുരുവിള ജോണിനെ എറണാകുളത്ത് തീവ്രവാദ വിരുദ്ധസേനയിലും നിയമിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞു മടങ്ങിയെത്തിയ ഡി.ഐ.ജി നീരജ്കുമാർ ഗുപ്തയെ കേരള പൊലീസ് അക്കാഡമിയിൽ നിയമിച്ചു.