jacob-thomas
jacob thomas

തിരുവനന്തപുരം: ബിനാമി പേരിൽ തമിഴ്‌നാട്ടിൽ അനധികൃത സ്വത്തു സമ്പാദിച്ചെന്ന പരാതിയിൽ ,

ഡി.ജി.പി പദവിയിലുള്ള ജേക്കബ് തോമസിനെതിരേ ക്രൈം ബ്രാഞ്ച് അന്വേഷണത്തിനു ആഭ്യന്തര വകുപ്പ് നിർദ്ദേശിച്ചു. ക്രൈം ബ്രാഞ്ച് തിരുവനന്തപുരം എസ് .പിയുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടത്തണം. .ഈ മാസം 31നകം പ്രാഥമികാന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്

സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് ബിനാമി പേരിൽ

തമിഴ്‌നാട്ടിലടക്കം ഏക്കർ കണക്കിനു ഭൂമി കൈക്കലാക്കിയെന്ന കണ്ണൂർ സ്വദേശി സത്യൻ നരവൂരിന്റെ പരാതിയിലാണ് അന്വേഷണം. വ്യവസായ വകുപ്പിന് കീഴിലുള്ള ഷൊർണൂരിലെ സ്​റ്റീൽ ആൻഡ് മെ​റ്റൽ ഇൻഡസ്ട്രീസ് ലിമി​റ്റഡ് മാനേജിംഗ് ഡയറക്ടറാണ് നിലവിൽ ജേക്കബ് തോമസ്. സർക്കാരിനെ വിമർശിച്ചതും തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കേ ഡ്രഡ്ജിംഗ് ക്രമക്കേടുമായി ബന്ധപ്പെട്ടതും അടക്കം നിരവധി അന്വേഷണങ്ങൾ നേരിടുന്ന ജേക്കബ് തോമസിനെ ഇതിന്റെ ഭാഗമായി സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു.
തിരുവനന്തപുരം ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ ജേക്കബ് തോമസ് ഉൾപ്പെട്ട സമിതിയെ കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ നിയോഗിച്ചിരുന്നു.