seydali

പാറശാല: പാറശാല ഗ്രാമ പഞ്ചായത്തിൽ ഇഞ്ചിവിള വാർഡിലെ മുഴുവൻ കിടപ്പ് രോഗികളുടെയും ഭവന സന്ദർശനം നടത്തി പുതുവസ്ത്രങ്ങളും സ്നേഹോപഹാര കിറ്റുകളും വിതരണം ചെയ്തു. പാഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ എം.സെയ്ദലിയുടെ നേതൃത്വത്തിൽ കഴിഞ്ഞ നാല് വർഷങ്ങളായി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഇത്തവണയും ജനുവരി ഒന്നിന് പുതുവസ്ത്രങ്ങളും മറ്റും അടങ്ങുന്ന കിറ്റുകൾ സൗജന്യമായി വിതരണം ചെയ്‍തത്. പാറശാല താലൂക്ക് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ വി.ശശിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ഭവന സന്ദർശനത്തിൽ ആശാവർക്കർമാരായ ടി.എസ്.മായ, വാർഡ്‌തല വികസന സമിതി ഭാരവാഹികളായ ജലാൽ, റസിലയ്യൻ, നസീർ, അലാവുദീൻ എന്നിവരും പങ്കെടുത്തു.