കാട്ടാക്കട: കാട്ടാക്കട മുസ്ലിം ജമാഅത്ത് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൗരത്വബില്ലിനെതിരേ സംഘടിപ്പിച്ച പ്രതിരോധ സംഗമം ഐ.ബി.സതീഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജമാ അത്ത് വൈസ് പ്രസിഡന്റ് നിസാമുദീൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ശബരിനാഥൻ.എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുത്തു. ഇമാം ഉവൈസ് അമാനി തോന്നയ്ക്കൽ, സി.എസ്.ഐ മെഡിക്കൽ കോളേജ് കോ ഓർഡിനേറ്റർ റവ.ഡോ.ജെ.ഡബ്ല്യു.പ്രകാശ്, അന്താരാഷ്ട്ര ശ്രീനാരായണ പഠന കേന്ദ്രം ഡയറക്ടർ ഡോ.എം.എ.സിദ്ദിഖ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശരത്ചന്ദ്രൻ നായർ, പ്രൊഫ.സിദ്ദിക്കൽ കബീർ, ജനാബ് ഷാജഹാൻ, പൂവച്ചൽ സുധീർ, അബ്ദുൾ സമദ് മൗലവി, കാട്ടാക്കട മാഹീൻ, എം.എ.അഷ്റഫ്, ബദറുദീൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ ജമാഅത്തുകളിൽ നിന്നെത്തിയ പ്രവർത്തകർ ചൂണ്ടുപലയിൽ നിന്നും പ്രതിഷേധ ജാഥയായി കാട്ടാക്കട സമ്മേളന വേദിയിലെത്തി.