വിതുര: തൊളിക്കോട് ആനപ്പെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപം ആഞ്ഞിലി മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ കാൽ വഴുതി വീണ് ഗൃഹനാഥൻ മരിച്ചു. തൊളിക്കോട് ആനപ്പെട്ടി തടത്തരികത്തു വീട്ടിൽ സി.രവീന്ദ്രൻ (63)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3.30ഓടെയായിരുന്നു സംഭവം. മരത്തിൽ നിന്നു വീണ രവീന്ദ്രനെ ഉടൻതന്നെ വിതുര ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിമോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചക്ക് സംസ്കരിക്കും. ഭാര്യ:ഷീല. മകൾ:സരിത.മരുമകൻ: മനു.