ചേരപ്പള്ളി : വലിയകലുങ്ക് കിളിയന്നൂർ മന്നം സ്മാരക എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗവും കരയോഗ മന്ദിരത്തിന്റെ മിനി ഹാളിന്റെ ഉദ്ഘാടനവും അവാർഡ് വിതരണവും 5ന് നടക്കും.വൈകിട്ട് 3ന് കരയോഗം പ്രസിഡന്റും ആര്യനാട് മേഖല കൺവീനറുമായ വലിയ കലുങ്ക് കെ.സുരേന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.വി.ബാബുരാജ് മിനി ഹാളിന്റെ ഉദ്ഘാടനം നടത്തും. പങ്കജകസ്തൂരി എം.ഡി.പത്മശ്രീ ഡോ.ജെ.ഹരീന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തും.യൂണിയൻ സെക്രട്ടറി എം. സുകുമാരൻ നായർ അവാർഡ് ദാനവും വിതുര മേഖലാ കൺവീനർ കെ.വിശ്വംഭരൻനായർ,ചികിത്സാ ധനസഹായവും വിതരണം ചെയ്യും.