പാങ്ങോട്: വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മാതാവിനൂം മകൾക്കും പാമ്പു കടിയേറ്റു. ഭരതന്നൂർ മൈലമൂട് കൊച്ചാനക്കല്ലുവിള എസ്.എൽ ഭവനിൽ ശരണ്യ(30), മകൾ അപർണ (10) എന്നിവർക്കാണ് പാമ്പ് കടിയേറ്റത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണിക്കായിരുന്നു സംഭവം. ഉറക്കത്തിൽ ദേഹത്ത് എന്തോ വീണതായി തോന്നി ഇരുവരും ഞെട്ടി എഴുന്നേൽക്കുന്നതിനിടെ പാമ്പിന്റെ കടിയേൽക്കുകയായിരുന്നു. കരച്ചിൽ കേട്ടെത്തിയ പരിസരവാസികൾ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപുത്രിയിൽ പ്രവേശിപ്പിച്ചു. അപർണയെ പിന്നീട് എസ്.എ.ടി.യിലേക്ക് മാറ്റി.