തിരുവനന്തപുരം: പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങളുടെ മികവിന് 2019ലെ ഗ്രീനോട്ടൽസ് പുരസ്‌കാരം തേക്കടിയിലെ പ്രമുഖ റിസോർട്ടായ പോയട്രീ സരോവർ പോർട്ടിക്കോക്ക് ലഭിച്ചു. പുരസ്‌കാരം ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു. പരിസ്ഥിതി സൗഹൃദം, സാമൂഹിക പ്രതിബന്ധത, പരിസ്ഥിതി സുസ്ഥിരത എന്നിവ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളാണ് പുരസ്‌കാരം നേടിക്കൊടുത്തത്. പ്രകൃതിയോട് ചേർന്നുനിൽക്കുന്ന രൂപകല്പനയും അതിഥികൾക്ക് മികച്ച സേവനവും ഉറപ്പുവരുത്തുന്നതിനുള്ള അംഗീകാരമായി പുരസ്കാരത്തെ കാണുന്നുവെന്ന് പോയട്രീ സരോവർ പോർട്ടിക്കോ എം.ഡി ആർ. രഘുനാഥ് പറഞ്ഞു. പരിസ്ഥിതി സൗഹാർദ്ദ പ്രവ‌ർത്തനങ്ങളിലെ മികവിന് റിസോർട്ടിന് ലഭിക്കുന്ന രണ്ടാമത്തെ അവാർഡാണിത്.