കല്ലമ്പലം: മണമ്പൂർ ആർട്ടിസ്റ്റ് രാജാ രവിവർമ്മാ ഗ്രന്ഥശാല പ്രസിദ്ധീകരിക്കുന്ന വഴിച്ചെണ്ട ത്രൈമാസികയുടെ ആദ്യ ലക്കം കവി മണമ്പൂർ രാജൻ ബാബു ജില്ലാ പഞ്ചായത്തംഗം അഡ്വ. എസ്. ഷാജഹാന് നൽകി പ്രകാശനം ചെയ്തു. പ്രസിഡന്റ് എസ്. സജീവ് അദ്ധ്യക്ഷനായി. കേരള സാഹിത്യ അക്കാഡമിയുടെ 2019 ലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടിയ മണമ്പൂർ രാജൻ ബാബുവിനെ പ്രൊഫ. കുമ്മിൾ സുകുമാരൻ അനുമോദിച്ചു. ശശി മാവിൻമൂട്, എ.വി. ബാഹുലേയൻ, ബി. പ്രഭ, ജയചന്ദ്രൻ പനയറ, വഴിച്ചെണ്ടയുടെ പത്രാധിപർ എസ്. സുരേഷ് ബാബു, ശശി കെ. വെട്ടൂർ, ഓരനെല്ലൂർ ബാബു, അഡ്വ. വി. മുരളീധരൻ പിള്ള, യു.എൻ. ശ്രീകണ്ഠൻ, ജി. പ്രഫുല്ല ചന്ദ്രൻ, എൻ. കനകാംബരൻ, മാവിള വിജയൻ, എസ്. സനിൽ, സത്യശീലൻ എന്നിവർ സംസാരിച്ചു. എസ്. സുരേഷ് ബാബു സ്വാഗതവും, ബി. ശിവൻ പിള്ള നന്ദിയും പറഞ്ഞു.