കാട്ടാക്കട: കാട്ടാക്കട ജീവനം ചർച്ചാവേദിയുടെ 12ാം വാർഷികവും അവാർഡ് ദാനവും 18ന് വൈകിട്ട് 4ന് പങ്കജകസ്‌തൂരി ആഡിറ്റോറിയത്തിൽ നടക്കും. പ്രസിഡന്റ് വി. രാമചന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം ഐ.ബി. സതീഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡോ.ജെ. ഹരീന്ദ്രൻ നായർ മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങിൽ പ്രൊഫ.വി. കാർത്തികേയൻ നായർ ഡോ.എൽ.ആർ. മധുജന് അവാർഡ് സമ്മാനിക്കും. പ്രൊഫ. ഉത്തരംകോട് ശശി, പങ്കജകസ്തൂൂരി മെഡിക്കൽ കോളേജ് ഡീൻ ഡോ. സുന്ദരൻ, റിട്ട.ജില്ലാ ജഡ്‌ജ് എ.കെ. ഗോപകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ജി. സ്റ്റീഫൻ, വാർഡ് മെമ്പർ ബ്രിജിത്ത് കുമാർ, പ്രൊഫ.എൻ. രഘുവരൻ നായർ, സി. രമാദേവി, ഡോ. സജിതാഭദ്രൻ, ഡോ.എൽ.ആർ. മധുജൻ, ആരഭി ശാന്ത, വിജയ് കരുൺ, ഡോ. കസ്തൂരി, ഡോ.കാവേരി, ബി. രാഘവൻ നായർ എന്നിവർ സംസാരിക്കും.