തിരുവനന്തപുരം: സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും പെൻഷൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുൻ പഞ്ചായത്ത് അംഗങ്ങളുടെയും കൗൺസിലേഴ്സിന്റെയും അസോസിയേഷൻ ഏഴിന് സെക്രട്ടേറിയറ്റിന് മുമ്പിൽ ധർണ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് എൻ.എ. അസീസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ ഐഷാ പോറ്റി, ആർ. രാമചന്ദ്രൻ, എൻ.എ. നെല്ലിക്കുന്ന്, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, വി. ശിവൻകുട്ടി, വർക്കല കഹാർ, ജെ.ആർ. പത്മകുമാർ തുടങ്ങിയവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് തോട്ടയ്ക്കാട് ശശി, ഓർഗനൈസിംഗ് സെക്രട്ടറി ബി. സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.