p

കടയ്ക്കാവൂർ: വിഷരഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസഥാന സർക്കാർ കൃഷിഭവൻ വഴി നടപ്പിലാക്കുന്ന ജീവനി പദ്ധതിയുടെ ഉദ്ഘാടനം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമൺ നിർവഹിച്ചു. വിഷരഹിത പച്ചക്കറികളുടെ പ്രാധാന്യത്തെപ്പറ്റി ഹെൽത്ത് ഇൻസ്‌പെക്ടർ ജഗതി ക്ളാസ് എടുത്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം രജിത മനോജ്‌, വൈസ് പ്രസിഡന്റ് യേശുദാസ് വിമൽ രാജ്, ലിജാബോസ്, ഉദയ സിംഹൻ എന്നിവർ സംസാരിച്ചു. കർഷക സമിതി അംഗങ്ങൾ,സി.ഡി.എസുമാർ തുടങ്ങിയവർ പങ്കെടുത്തു. പോഷകതോട്ട നിർമ്മാണത്തിന്റെ ഭാഗമായി ജനുവരി മുതൽ ഏപ്രിൽ വരെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പച്ചക്കറിയുടെ വിവിധയിനം വിത്തുകൾ കൃഷിഭവനിൽ നിന്ന് ലഭ്യമാണ്.