ആറ്റിങ്ങൽ: പഴയകാലത്തെ വിവിധ ഇനം മിഠായികളുടെ സ്റ്റാൾ ഏവർക്കും മധുരിക്കുന്ന ഓർമ്മയാകുകയാണ്. പ്രായമായവർക്ക് കുട്ടിക്കാലത്തെ ഓർത്തെടുക്കാൻ ഇവിടെ ജീരക മിഠായിമുതൽ ചൂട് കപ്പലണ്ടി മിഠായിവരെ സജ്ജീകരിച്ചിട്ടുണ്ട്. വിവിധ നിറത്തിലെ നാരങ്ങാ മിഠായി, തേൻമിഠായി, പുളിമിഠായി, ഇഞ്ചി മിഠായി, വിവിധ വെട്ടുമിഠായി, സേമിയ മിഠായി, കമ്പു മിഠായി തുടങ്ങി നിരവധി ഐറ്റം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഈ സ്റ്റാളിൽ എത്തുന്ന പ്രായമായവർവരെ തങ്ങൾക്ക് ഇഷ്ടപ്പെട്ട മിഠായി രുചിച്ചു നോക്കി വാങ്ങുകയാണ്.