ബാലരാമപുരം: പൗരത്വ ഭേദഗതി ബില്ലിനെതിരെ ഭരണഘടന സംരക്ഷണ വേദി സംഘടിപ്പിച്ച രാപ്പകൽ സമരത്തിൽ പങ്കെടുക്കാൻ എം.വിൻസെന്റ് എം.എൽ.എ കുടുംബസമേതം എത്തി. ഭാര്യ ശുഭയോടൊപ്പം രണ്ട് വയസുള്ള ആദ്യയുമായാണ് രാപ്പകൽ സമരവേദിയിൽ എത്തിയത്. നാഗ്പൂർ പാർലമെന്റ് പാസാക്കുന്ന ബില്ലുകൾ ജനാധിപത്യ ഭാരതത്തിന് അംഗീകരിക്കാനാവില്ലെന്ന് സമരത്തിന് ഐകൃദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എം.എൽ.എ പറഞ്ഞു. രാത്രി ഒമ്പതരയോടെ എത്തിയ അദ്ദേഹം 11.30 ഓടെയാണ് മടങ്ങിയത്.