ആറ്റിങ്ങൽ: പൗരത്വ ഭേദഗതി ബില്ല് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സേവാദൾ പ്രവർത്തകർ 14ന് രാവിലെ 10ന് ആറ്റിങ്ങൽ ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജെ. സ്റ്റീഫൻസൺ പറഞ്ഞു. അടൂർപ്രകാശ് എം.പി മാർച്ച് ഉദ്ഘാടനം ചെയ്യും.