വെഞ്ഞാറമൂട്: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ഗുരുതര പരിക്ക്. സ്കൂട്ടർ യാത്രികൻ ആറ്റിങ്ങൽ മഹേഷ് നിവാസിൽ മഹേഷ് (25), ബൈക്ക് യാത്രികൻ വെഞ്ഞാറമൂട് മുക്കുന്നൂർ ഇഷയിൽ സുൽഫിക്കർ (45) എന്നിവർക്കാണ് പരിക്കേറ്റത്.വെള്ളിയാഴ്ച രാത്രി 8 ന് വെഞ്ഞാറമൂട് മുക്കുന്നൂർ ജംഗ്ഷനിലായിരുന്നു അപകടം. ആറ്റിങ്ങൽ ഭാഗത്ത് നിന്നു വെഞ്ഞാറമൂട് ഭാഗത്തേക്ക് വരുകയായിരുന്ന സ്കൂട്ടറും എതിർദിശയിൽ നിന്നു വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ് ഇരുവർക്കും കൈയ്ക്കും തലയ്ക്കും ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഇവരെ നാട്ടുകാർ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.