ആറ്റിങ്ങൽ: എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയന്റെ കീഴിലുള്ള പേരേറ്റിൽ ശാഖയിലെ ശ്രീനാരായണീയം വനിതാസംഘം വാർഷികം യൂണിയൻ സെക്രട്ടറി എം. അജയൻ ഉദ്ഘാടനം ചെയ്‌തു. ശാഖാ പ്രസിഡന്റ് കെ. സുമിത്രൻ ഭദ്രദീപം തെളിച്ചു. വനിതാസംഘം പ്രസിഡന്റ് വി.എൻ. ഇന്ദിരാദേവി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുനിതാ സുഭാഷ്, സെക്രട്ടറി ആർ. രേണുക, ഒറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ്, വൈസ് പ്രസിഡന്റ് ആർ. പുഷ്‌കരൻ, എൻ. സുദർശനൻ, ലൈലാ സർവജ്ഞൻ, ആമിന ഹായിസ് എന്നിവർ സംസാരിച്ചു.