life

കിളിമാനൂർ: ലൈഫ് മിഷൻ പദ്ധതി ഇടതു സർക്കാരിന്റെ നേട്ടങ്ങളിലെ പൊൻ തൂവലാണെന്ന് ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി പറഞ്ഞു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എട്ട് പഞ്ചായത്തുകളിലെ 1200 ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിളിമാനൂർ ഗവ. എച്ച്.എസ്.എസ് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വി. ജോയ് എം.എൽ.എ.ആദ്യ അപേക്ഷ സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജുദേവ് സ്വാഗതം പറഞ്ഞു. ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എ. ഫെയ്സി വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്തംഗം ഡി. സ്മിത, എസ്. ഷാജഹാൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുഭാഷ്, ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാരായ രാജലക്ഷ്മി അമ്മാൾ, പി. ലാലി, ബി. വിഷ്ണു, എം. രഘു, ഐ.എസ്. ദീപ, ഗിരിജ ബാലചന്ദ്രൻ, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ടി. ബേബി സുധ, പി.ആർ. രാജീവ്, എൽ. ശാലിനി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സുരജ ഉണ്ണി, മാലതി അമ്മ, സനു, യഹിയ, കെ. വത്സലകുമാർ എൻ. രാജേന്ദ്രൻ, ബി.ഡി.ഒ ശ്രീജറാണി എന്നിവർ പങ്കെടുത്തു.