ആറ്റിങ്ങൽ: മുദാക്കൽ പഞ്ചായത്ത്‌ 2019 - 20 സാമ്പത്തിക വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന പട്ടികജാതി വിഭാഗത്തിലുൾപ്പെടുന്ന കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും ഗവ.എൽ.പി.എസ് ചെമ്പൂരിലെ മോഡൽ പ്രീ പ്രൈമറിയിലേക്കുള്ള ഫർണിച്ചർ വിതരണവും പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വിജയകുമാരി ഉദ്ഘാടനം ചെയ്‌തു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ടി. സുഷമ്മാ ദേവി അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ മഹേഷ്‌, ഹരി, ബി.ആർ.സി ട്രൈനെർ ജയകുമാർ, എസ്.എം.സി ചെയർമാൻ അജി തെക്കുംകര, പദ്ധതി നിർവഹണം നടത്തുന്ന എച്ച്.എം. ഗീത എന്നിവർ സംസാരിച്ചു.