ആറ്റിങ്ങൽ: ആറ്റിങ്ങൽ ഡയറ്റ് സ്‌കൂളിൽ ആറ്റിങ്ങൽ മുനിസിപ്പൽ കൗൺസിലിന്റെ നാലാം വാർഷികോപഹാരമായി നിർമ്മിച്ച പുതിയ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ചെയർമാൻ എം. പ്രദീപ് നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ അദ്ധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ എസ്. സുനിൽകുമാർ, ഡയറ്റ് പ്രിൻസിപ്പൽ ടി.വി. ഗോപകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സി. പ്രദീപ്, ആർ. രാജു, എ. റുഖൈനത്ത്‌ എന്നിവർ സംസാരിച്ചു.