ff

നെയ്യാറ്റിൻകര: പൂതംകോട് ശ്രീനാരായണ ധർമ്മപ്രകാശിനി പാർത്ഥനാ മന്ദിരത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന 94-ാമത് സ്വർഗവാതിൽ ഏകാദശി മഹോത്സവം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. മനുഷ്യ മോചനത്തിനായി സന്യാസ ജീവിതം മാറ്റിവച്ച മഹാഋഷീശ്വരാണ് ഗുരുദേവനെന്നും അദ്ദേഹം അറിവ് പകർന്നു തരുമ്പോൾ തന്നെ ഇത് അറിയുവാനും അറിയിക്കുവാനുമെന്ന എളിമ നിറഞ്ഞ ഭാഷ്യത്തോടെയാണ് മഹാദർശനങ്ങൾ അവതരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ പൂതംകോട് ടി.വി ഹരികുമാർ അദ്ധ്യക്ഷനായിരുന്നു. ഒ.രാജഗോപാൽ എം.എൽ.എ, എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ, ഡോ.അതിയന്നൂർ ശ്രീകുമാർ,വൈ.എസ്. കുമാർ തുടങ്ങിയവർ പങ്കെടുത്തു.