വെള്ളറട: തെക്കൻ കുരിശുമലയിൽ വിവിധ കർമ്മ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. ഒരു വർഷം നടപ്പിലാക്കുന്ന 'വാതൽ 2020'ന്റെ ഉദ്ഘടാടനം കുരിശുമല ഡയറക്ടർ വിൽസെന്റ് കെ. പീറ്റർ നിർവഹിച്ചു. എം.യേശുദാസ്, കെ.വി.രാജേന്ദ്രൻ,കൃഷ്ണൻ നാടാർ,രാജൻ അമ്പൂരി, എം.എം.അഗസ്റ്റിൻ,സജി സൂര്യ, ഇ.വി വിൽഫ്രഡ്,പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. കുരിശുമല പശ്ചാത്തലമാക്കി പുറത്തിറക്കുന്ന വിശ്വപാത സിനിമയുടെ ട്രെയിലറും പുറത്തിറക്കി. ഭരണഘടന മൂല്യങ്ങളും അന്തസത്തയും കാത്തുസൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗദ്സമനിൽ 2020 ജ്യോതികളും തെളിയിച്ചു.
ഫോട്ടോ: കുരിശുമല ഗദ്സമനിൽ 2020 ജ്യോതികൾ തെളിയിച്ചപ്പോൾ