ggg

നെയ്യാറ്റിൻകര: താലൂക്ക് എൻ.എസ്.എസ് യൂണിയൻ ധനശ്രീ വായ്‌പാ വിതരണ മേള താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്‌ണകുമാർ ഉദ്ഘാടനം ചെയ്‌തു. നെയ്യാറ്റിൻകര താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയിലെ 24 വനിതാ സ്വയംസഹായ സംഘങ്ങൾക്കാണ് വായ്‌പ വിതരണം ചെയ്‌തത്. സംഘങ്ങൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് വേണ്ടി ധനലക്ഷ്മി ബാങ്കുമായി സഹകരിച്ച് എൻ.എസ്.എസ് ധനശ്രീ പദ്ധതിപ്രകാരമാണ് വായ്‌പ അനുവദിച്ചിട്ടുള്ളത്. യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്. നാരായണൻ നായർ, ധനലക്ഷ്‌മി ബാങ്ക് മാനേജർ എസ്. സജിത്, യൂണിയൻ ഭരണസമിതി അംഗങ്ങൾ, വനിതാ യൂണിയൻ അംഗങ്ങൾ, യൂണിയൻ സെക്രട്ടറി കെ. രാമചന്ദ്രൻ നായർ, എൻ.എസ്.എസ് ഇൻസ്‌പെക്ടർ എസ്. മഹേഷ് കുമാർ എന്നിവർ പങ്കെടുത്തു.