തിരുവനന്തപുരം: ബുധനാഴ്ച വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയപണിമുടക്കായതിനാൽ ഈയാഴ്ചത്തെ മന്ത്രിസഭായോഗം ഏഴിന് രാവിലെ 9മണിക്ക് ചേരും. ദേശീയ പണിമുടക്കിന് ഇടതുമുന്നണിയും ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ കൊച്ചിയിൽ വ്യവസായ നിക്ഷേപകസംഗമം നടക്കുന്നതിനാൽ മുഖ്യമന്ത്രിയും ചില മന്ത്രിമാരും അവിടെയായിരിക്കും. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് മന്ത്രിസഭായോഗം ചൊവ്വാഴ്ച ആക്കിയത്.