വർക്കല: വർക്കല നഗരസഭയുടെ നേതൃത്വത്തിൽ കണ്ണ്വാശ്രമം പ്രദേശത്ത് പുതുതായി ആരംഭിക്കുന്ന പൊതുശ്‌മശാനം മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ 10ന് വർക്കല നഗരസഭയിലേക്ക് ജനകീയ മാർച്ച് നടത്തുന്നു. ശ‌്‌മശാനം മാറ്റാൻ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സമരസമിതി ചെയർമാൻ പി.ജെ. നൈസാം അഭിപ്രായപ്പെട്ടു.