elamaramkareem

തിരുവനന്തപുരം: കേന്ദ്രസംസ്ഥാന പൊതുമേഖലാ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും രാജ്ഭവൻ മാർച്ച് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു. പരിഷ്‌കരണം എന്ന വാക്കിന് ഇല്ലാതാക്കൽ എന്ന അർത്ഥം കൈവരുന്ന നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് എളമരം കരീം പറഞ്ഞു.
പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട പെൻഷൻ എല്ലാ ജീവനക്കാർക്കും ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് രാജ്ഭവൻ മാർച്ച് സംഘടിപ്പിച്ചത്. കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി പി.വി.രാജേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. എഫ്.എസ്.ഇ.ടി.ഒ. ജനറൽ സെക്രട്ടറി ടി.സി.മാത്തുക്കുട്ടി, കോൺഫെഡറേഷൻ ഒഫ് സെൻട്രൽ ഗവ.എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് അഖിലേന്ത്യാ ജന.സെക്രട്ടറി എം.കൃഷ്ണൻ, കെ.സി.ഹരികൃഷ്ണൻ, എച്ച്.ഹരിലാൽ, സി.കെ.ഹരികൃഷ്ണൻ, ടി.എസ്.രഘുലാൽ, കെ.എൻ.അശോക് കുമാർ, എസ്.രാജീവ്, പി.സുരേഷ്, എം.ഷാജഹാൻ, പി.വി.ലതീഷ്, അനിൽകുമാർ, ടി.ബൈജു, ടി.സുബ്രഹ്മണ്യൻ, കെ.സുരേഷ്, എ.ജി.ഒലീന, എൻ.മനോജ്, എം.കുഞ്ഞുമോൻ, എം.സത്യാനന്ദൻ, ഇ.പ്രേംകുമാർ, കെ.ജെ.ഹരികുമാർ, പി.കെ.മുരളീധരൻ, ജി.ശ്രീകുമാർ എന്നിവർ സംസാരിച്ചു.