നെടുമങ്ങാട്: അരുവിക്കരയിൽ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കാൽനട പ്രചാരണ ജാഥ നടത്തി. ഷാജഹാന്റെ അദ്ധ്യക്ഷതയിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. സമാപനസമ്മേളനം അഴിക്കോട്ട് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ഉദ്‌ഘാടനം ചെയ്തു. ജാഥാക്യാപ്ടൻ എ.ഐ.ടി.യു.സി നേതാവ് അരുവിക്കര വി. വിജയൻ നായർ, ജാഥ മാനേജർ ജി.എസ്. ബിനുകുമാർ, വൈസ് ക്യാപ്ടന്മാരായ എ. ആന്റണി, കളത്തറ മധു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ഷാജു, വി.ആർ പ്രവീൺകുമാർ, ഹരിഹരൻ നായർ, മുഹമ്മദ്ഖാൻ തുടങ്ങിയവർ സംസാരിച്ചു. എ.ഷാജഹാൻ, എസ്. മോഹനൻ, ലിജിൻ, ഇ.എം റഹിം, ദിനേശൻ, മാവിറവിള രവി, ബിനുകുമാർ, കൃഷ്‌ണൻകുട്ടി നായർ തുടങ്ങിയവർ നേതൃത്വം നൽകി.